Input your search keywords and press Enter.

Monthly Archives

May 2025

പാകിസ്ഥാൻ്റെ രാത്രി ആക്രമണം; ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ ശ്രമം സൈന്യം തകർത്തു

ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പാകിസ്ഥാൻ രാത്രിയിലും ആക്രമണം തുടർന്നു. ജമ്മുവിൽ പാക് ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജമ്മു വിമാനത്താവളത്തിന് സമീപമായിരുന്നു ഈ ആക്രമണം നടന്നത്. ജമ്മു നഗരത്തിലടക്കം സൈന്യം നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായാണ് ലഭ്യമായ വിവരം. ഏകദേശം അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണത്തിന്റെ സൂചനയായി പലയിടത്തും സൈറൺ മുഴങ്ങി. എന്നാൽ, ഇന്ത്യൻ സൈന്യം ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളം ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ്റെ…

പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ‘അനാവശ്യമായത്’: വിദേശകാര്യ മന്ത്രാലയം

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംബന്ധിച്ച് സർക്കാർ ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തിൽ പറഞ്ഞു. “പഹൽഗാം ആക്രമണത്തെക്കുറിച്ച് യുഎൻ രക്ഷാസമിതിയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ടിആർഎഫിന്റെ പങ്കിനെ പാകിസ്ഥാൻ എതിർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഒന്നല്ല, രണ്ടുതവണ ഏറ്റെടുത്തതിന് ശേഷമാണ് ഇത്. കാര്യങ്ങൾ കൂടുതൽ വഷളാക്കുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം, സംഘർഷാവസ്ഥയോട് മാത്രമാണ്…

പാക് മിസൈലുകളെ നിർവീര്യമാക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന എസ്-400 പ്രതിരോധ സംവിധാനത്തെക്കുറിച്ച് എല്ലാം

ന്യൂ ഡൽഹി: പാകിസ്ഥാന്റെ ആക്രമണ ശ്രമം തടയാൻ ഇന്ത്യൻ വ്യോമസേന ഇന്നലെ രാത്രി റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചു. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ അഞ്ച് ഭീകര ക്യാമ്പുകളിലും പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടിക്ക് ശ്രമിച്ചത്. S-400 സിസ്റ്റത്തെക്കുറിച്ച് അറിയേണ്ട 5 പ്രധാന വസ്തുതകൾ ഇതാ: ആക്രമണം തടയാൻ ഇന്ത്യ ഉപയോഗിക്കുന്ന എസ്-400…

എസ്.എസ്.എൽ.സി പരീക്ഷാഫലം (മെയ് 9) ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം (മെയ് 9) ന് വൈകിട്ട് 3 ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുക. വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും. https://pareekshabhavan.kerala.gov.in https://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in…

പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളണമെന്ന് ഒവൈസി; സർക്കാർ നടപടികൾക്ക് പിന്തുണ

ന്യൂ ഡൽഹി: ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ (ടിആർഎഫ്) ആഗോള പ്രചാരണം നടത്തണമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 2022-ൽ നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാനെ എഫ്എടിഎഫിന്റെ രേഖയിൽ നിന്ന് ഒഴിവാക്കിയത്.…

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ഹെലികോപ്റ്റർ തകർന്ന് 6 പേർ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം വ്യാഴാഴ്ച രാവിലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഏഴ് പേരുണ്ടായിരുന്നു, അതിൽ ആറ് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറ് പേരിൽ അഞ്ച് പേർ സ്ത്രീ വിനോദസഞ്ചാരികളാണ്. മുംബൈയിൽ നിന്നുള്ള കലാ സോണി (61), വിജയ റെഡ്ഡി (57), രുചി അഗർവാൾ (56), ഉത്തർപ്രദേശിൽ നിന്നുള്ള രാധ അഗർവാൾ (79), ആന്ധ്രാപ്രദേശിൽ നിന്നുള്ള വേദവതി…

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദയുടെ ഭീഷണി സന്ദേശം

ന്യൂ ഡൽഹി: പാകിസ്ഥാനെതിരായ സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുമായി അൽഖ്വയ്ദ രംഗത്തെത്തി. ഇന്ത്യയുടെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അസ്-സഹാബ് മീഡിയയിലൂടെയാണ് ഈ ഭീഷണി സന്ദേശം പുറത്തുവന്നത്. 2025 മെയ് 6 ന് രാത്രിയിൽ ഇന്ത്യൻ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങളിൽ ബോധപൂർവം ആക്രമണം നടത്തിയെന്നും, ഈ ആക്രമണങ്ങൾ പള്ളികളെയും സാധാരണ ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നുവെന്നും അൽഖ്വയ്ദ തങ്ങളുടെ…

പാക് നഗരങ്ങളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം ആരോപിച്ച് 12 എണ്ണം വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ; ഇന്ത്യ നിഷേധിച്ചു

തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. കറാച്ചിയിലും ലാഹോറിലുമുൾപ്പെടെ പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ ആരോപിച്ചു. 12 ഡ്രോണുകൾ വെടിവെച്ചിട്ടെന്നും, ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും പാക് സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന…

അഞ്ച് ഐ.ഐ.ടികളുടെ ശേഷികൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര അംഗീകാരം

ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2025-26 മുതൽ 2028-29 വരെയുള്ള നാലു വർഷക്കാലയളവിൽ ഇതിനായി 11,828.79 കോടി…

കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി

കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയത്. എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കണം. ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത…

error: Content is protected !!