Input your search keywords and press Enter.

Monthly Archives

May 2025

അടിയന്തര ആരോഗ്യ പ്രതികരണ ശൃംഖലകൾ ശക്തിപ്പെടുത്താൻ കേന്ദ്ര നിർദേശം

ന്യൂ ഡൽഹി: രാജ്യത്തെ അടിയന്തര ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു. അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിന്റെ നിലവിലെ സ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. ആംബുലൻസുകളുടെ വിന്യാസം; ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, മറ്റു മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുടെ വിതരണവും ലഭ്യതയും ഉറപ്പാക്കൽ; ആശുപത്രികളിലെ കിടക്കകൾ,…

ഭീകരവാദത്തിനെതിരെ 3 മഹാശക്തികൾ ഇന്ത്യക്കൊപ്പം; ആയുധ സഹായം നൽകും

പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ട സംഭവം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതുമുതൽ പല രാജ്യങ്ങളും ഈ വിഷയത്തിൽ ഇടപെടാൻ തുടങ്ങി. പൊതുവായി യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയാണ് ഉയരുന്നത് എങ്കിലും, മൂന്ന് പ്രധാന ലോകശക്തികൾ ഏത് സാഹചര്യത്തിലും ഇന്ത്യക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക, റഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുള്ളത്. അതേസമയം, ചൈനയും തുർക്കിയും ഈ നിർണായക ഘട്ടത്തിലും പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ ഒളിഞ്ഞും…

ജമ്മുവിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തുടർച്ചയായി സൈറൺ മുഴങ്ങി. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

ന്യൂ ഡൽഹി: ഇന്ത്യാ-പാക് സംഘർഷം കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ജമ്മുവിൽ തുടർച്ചയായ രണ്ടാം രാത്രിയിലും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പലതവണ അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആകാശത്ത് പാകിസ്ഥാൻ്റെ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനത്തിൽ തകർന്നുവീഴുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ജമ്മുവിനും പത്താൻകോട്ടിനും പുറമെ മറ്റ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. എന്നാൽ ഇതുവരെ ഒരു ഡ്രോണിനും ലക്ഷ്യം കാണാൻ സാധിച്ചിട്ടില്ല എന്നത് ഇന്ത്യൻ…

ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ അനുമതി

കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി.ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി.സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല.32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ,…

വെടിവയ്പ്പിൽ സൈനികന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.…

പാക് കുതന്ത്രം: സിവിലിയൻ വിമാനം മറയാക്കി ആക്രമണ ഗൂഢാലോചന; ഇന്ത്യ പൊളിച്ചു

ന്യൂ ഡൽഹി: മെയ് എട്ടിന് രാത്രിയിൽ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ തന്ത്രപരമായ നീക്കം ഇന്ത്യ വിഫലമാക്കി. സിവിലിയൻ വിമാനങ്ങളെ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാകിസ്ഥാൻ്റെ ഗൂഢാലോചന സൈന്യം തിരിച്ചറിഞ്ഞു. തിരിച്ചടിയിൽ സിവിലിയൻ വിമാനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് ദമ്മാമിൽ…

അതിർത്തി സംഘർഷം: കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം…

4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി

എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 99.69 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 0.19 ശതമാനം ഇത്തവണ കുറഞ്ഞു. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 ആയിരുന്നു. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂരാണ് (99.87ശതമാനം). തിരുവനന്തപുരമാണ് (98.59 ശതമാനം) വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല. വിജയശതമാനം…

കോന്നി അടവി കുട്ടവഞ്ചി സവാരി: തുഴച്ചിൽ തൊഴിലാളികൾ സമരത്തില്‍

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം…

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി : കമൽ ഹാസൻ

നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി കമൽ ഹാസൻ പത്രക്കുറിപ്പിൽ അറിയിച്ചു. നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാർഢ്യത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.…

error: Content is protected !!