Input your search keywords and press Enter.

Monthly Archives

May 2025

കൊല്ലം ജില്ലാ: എന്റെ കേരളം പ്രദര്‍ശന വിപണമേള

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ഏകോപനത്തില്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’യിലെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സ്റ്റാള്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ‘എന്റെ കേരളം മെഗാ ക്വിസ്’ മത്സരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എം നൗഷാദ് എംഎല്‍എ, കെഎഫ്‌സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍…

സർക്കാർ ഉദ്യോഗസ്ഥർ യജമാനന്മാർ അല്ല: ഡോ.പ്രകാശ് പി തോമസ്

തിരുവല്ല: സർക്കാർ ഉദ്യോഗസ്ഥർ യജമാനൻമാർ അല്ല എന്നും അവർ ജനങ്ങളുടെ സേവകരാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുവാൻ ശ്രമിക്കുന്ന വനപാലകർ മുൻപ് അവരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിമാരെ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം കോന്നിയിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി…

കാലാവസ്ഥ അറിയിപ്പുകള്‍ (15/05/2025)

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ…

കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി

കോഴിക്കോട്: സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസ് (സിബിഐസി) തിരുവനന്തപുരം പ്രാദേശിക ഓഫീസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മേഖലാ ഉദ്യോഗസ്ഥർ 34 കിലോഗ്രാം ഹൈഡ്രോപോണിക് ലഹരി വസ്തുവും ആംഫെറ്റാമൈൻസമാന പദാർത്ഥങ്ങൾ അടങ്ങിയ 15 കിലോഗ്രാം ചോക്ലേറ്റുകളും പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം 40 കോടി രൂപയോളമാണെന്നു കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര വ്യോമ…

കാലാവസ്ഥാ അറിയിപ്പ്; കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത 2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള (model error) സാധ്യത കണക്കാക്കുന്നുണ്ട്. ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് മഞ്ഞ അലർട്ട് : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടും അധികൃതര്‍ക്ക് ഇളക്കമില്ല

കോന്നിയില്‍ തെരുവ് നായ പേ പിടിച്ചു ചത്തിട്ടു രണ്ടു ദിവസം കഴിഞ്ഞു എങ്കിലും ജനങ്ങളെ ബോധവത്കരിക്കാനോ ഇവിടെയുള്ള തെരുവ് നായ്ക്കളെ നിരീക്ഷിക്കാനോ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ സ്ഥലത്ത് എത്തിക്കാനോ ഒരു നടപടിയും ഇല്ല . കോന്നി അഗ്നി രക്ഷാ നിലയത്തിന്‍റെ സമീപം ആണ് രണ്ടു ദിവസം മുന്‍പ് അവശനിലയില്‍ ഉള്ള തെരുവ് നായയെ കണ്ടത് .വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ നായ…

ഇന്ത്യ എതിർത്തിട്ടും പാകിസ്ഥാന് ഐഎംഎഫ് സഹായം; 8500 കോടി അനുവദിച്ചു

ന്യൂ ഡൽഹി: ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച്, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് 8500 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. എങ്കിലും, ഏഴ് ബില്യൺ ഡോളറിൻ്റെ വായ്പയുടെ രണ്ടാം ഗഡുവായി ഈ തുക ഐഎംഎഫ് നൽകി. ഈ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും…

സൗദി ഇടപെടൽ: പാക് പ്രധാനമന്ത്രി, കരസേന മേധാവിയുമായി സൗദി മന്ത്രി ചർച്ച നടത്തി

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തുടരുന്ന ഈ നിർണായക സാഹചര്യത്തിൽ, സമാധാനത്തിനായുള്ള സുപ്രധാന നീക്കവുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുന്നു. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കഴിഞ്ഞ രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നുവെങ്കിലും, ഈ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഈ കൂടിക്കാഴ്ചയ്ക്ക് മുൻപ്, സൗദി സഹമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്…

പാക് ആക്രമണം തുടരുന്നു; പഞ്ചാബിൽ ഡ്രോൺ തീ, പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം

ന്യൂ ഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ ആക്രമണം തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിൽ ഒരു ഡ്രോൺ പതിച്ച് വലിയ തീപിടിത്തമുണ്ടായി. ഡ്രോണിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു നിർണായക യോഗം നടക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും…

പാകിസ്ഥാൻ ആക്രമണം തുടരുന്നു; പഞ്ചാബിൽ പാക് ഡ്രോൺ പതിച്ച് ഒരു കുടുംബത്തിന് പരിക്കേറ്റു; പത്തോളം സ്ഥലങ്ങളിൽ ആക്രമണമുണ്ടായി

ന്യൂ ഡൽഹി: ജമ്മു കശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തിൽ ഒരു ഡ്രോൺ പോലും നിലംതൊട്ടില്ലെന്നും, ഇന്ത്യയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം അവയെ തകർത്തു…

error: Content is protected !!